Home Uncategorized സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

0
സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

ബത്തേരി: സംസ്ഥാന സീനിയര്‍ പുരുഷ, വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍ 22 വരെ ചുള്ളിയോട് ഗാന്ധി സ്മാരക ഫ്ലഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാ വോളിബോള്‍ അസോസിയേഷന്‍, ചുള്ളിയോട് ഗാന്ധി സ്മാരക സ്പോര്‍ട്സ് ക്ലബ് എന്നിവ സംയുക്തമായാണ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള പുരുഷ ടീമും 8 ജില്ലകളില്‍ നിന്നുള്ള വനിതാ ടീമും പങ്കെടുക്കും.
ദിവസവും വൈകുന്നേരം ആറു മുതലാണ് മത്സരങ്ങള്‍. വനിതകളുടെ ഒന്നും പുരുഷന്‍മാരുടെ രണ്ടും മത്സരം ഉണ്ടാകും. ടൂര്‍ണമെന്റ് ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തന്‍ അധ്യക്ഷത വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here