മാനന്തവാടി: എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പിലാക്കാവില്‍ നടന്ന വാര്‍ഡ്തല കണ്‍വന്‍ഷനില്‍, ജില്ലാ ജനറല്‍ സെക്രട്ടറി മെഹറൂഫ് അഞ്ചുകുന്നാണ് പ്രഖ്യാപനം നടത്തിയത്. മുനിസിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡ് പിലാക്കാവില്‍ സമദ് കോട്ടയും രണ്ടാം വാര്‍ഡ് ജെസ്സിയില്‍ ബബിത ശ്രീനുവുമാണ് സാരഥികള്‍. കണ്‍വന്‍ഷന്‍ മുനിസിപ്പല്‍ പ്രസിഡന്റ് കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സെക്രട്ടറി നൗഷാദ് ചെറ്റപ്പാലം, ട്രഷറര്‍ സലാം പഞ്ചാരക്കൊല്ലി സംസാരിച്ചു.

