13.5 C
London
Wednesday, December 10, 2025

രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി

- Advertisement -spot_img

തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. 11.11.2025 വൈകീട്ടോടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 10 എ.വൈ 9994 നമ്പർ ലോറിയുടെ ടൂൾ ബോക്സിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെടുത്തത്. പണം കടത്തിയ അടിവാരം നൂറാംതോട് കാരാട്ട് ചാലിൽ ജമാൽ (34)നെതിരെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ എം.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ സജിമോൻ, എ.എസ്.ഐ മെർവിൻ, സി.പി.ഒ മാരായ അഖിൽ, അനീഷ്, മാനന്തവാടി എസ്.ഐ രതീഷ് എൻ.ഡി, സി. പി.ഒ മാരായ ഷിജു, ശ്രീജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here