Home Uncategorized തരിയോട് ഗവ.സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് തുടങ്ങി

തരിയോട് ഗവ.സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് തുടങ്ങി

0
തരിയോട് ഗവ.സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് തുടങ്ങി

കാവുംമന്ദം: ഉച്ചഭക്ഷണത്തിന് വിഷരഹിതവും പോഷകസമൃദ്ധവുമായ പച്ചക്കറികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുക്കിയ പച്ചക്കറിക്കൃഷിത്തോട്ടത്തില്‍ വിളവെടുപ്പ് തുടങ്ങി. പയര്‍, പച്ചമുളക്, വഴുതന, തക്കാളി, പപ്പായ, കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി തുടങ്ങിയവയാണ് വിളവെടുപ്പിന് സജ്ജമായത്. വിളവെടുപ്പ് ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തി. പിടിഎ പ്രസിഡന്റ് ബെന്നി മാത്യു, എസ്എംസി ചെയര്‍മാന്‍ മുസ്തഫ, പ്രധാനധ്യാപിക ഉഷ കുനിയില്‍,അധ്യാപകരായ മറിയം മഹമൂദ്, എം.കെ. ലേഖ, കെ.വി. രാജേന്ദ്രന്‍, കെ.ഡി. ചാക്കോ, പി.കെ. സത്യന്‍, തൊഴിലുറപ്പ് പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.സി. മജീദ്, ഷമീം പാറക്കണ്ടി, വിജയന്‍ തോട്ടുങ്ങല്‍, രാധ പുലിക്കോട്, വി.ജി. ഷിബു, ചന്ദ്രന്‍ മടത്തുവയല്‍ തുടങ്ങിയര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here