Home Uncategorized കോൺഗ്രസ് ഗ്രാമീൺ ജാഗരൺ യാത്ര

കോൺഗ്രസ് ഗ്രാമീൺ ജാഗരൺ യാത്ര

0
കോൺഗ്രസ് ഗ്രാമീൺ ജാഗരൺ യാത്ര

വെള്ളമുണ്ട: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി
വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഷാജി ജേക്കബ് ക്യാപ്റ്റനായി നടത്തുന്ന ഗ്രാമീൺ ജാഗരൺ യാത്ര കാരക്കാമലയിൽ ഡി.സി.സി. വൈസ് പ്രസിഡൻ്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വേണുഗോപാൽ, ടി.കെ.മമ്മൂട്ടി, പി.ചന്ദ്രൻ , എൻ.കെ.പുഷ്പലത, മുഹമത് ഉനൈസ് ഒ.ടി, ടി.സി.തങ്കച്ചൻ, പി.പ്രകാശൻ, പൂഷ്പ ഫ്രാൻസിസ്, സെമ്പാസ്റ്റ്യൻ കല്ല മാരി, ജോയി പള്ളിപ്പുറം, എം.കെ.കുര്യാക്കോസ്, ഖാലിദ് കണ്ടത്തുവയൽ, ചന്തു പുല്ലോറ, എം.ജെ.ജിൽസമ്മ ജിജു കായപുറത്ത്, മുനീർ തരുവണ ,ഷാജി പനമട, സാജു എം.എം, സന്തോഷ് കോറോത്ത് വീട് എന്നിവർ പ്രസംഗിച്ചു. ജയിംസ് എൻ എസ് സ്വാഗതവും ജാഥ ക്യാപ്റ്റൻ ഷാജി ജേക്കബ് നന്ദിയും പറഞ്ഞു.
ഇന്നത്തെ പര്യടന പരിപാടി രാവിലെ 9 മണിക്ക് കള്ളം വെട്ടിയിൽ എ.ഐ.സി.സി.മെമ്പർ എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here