Home Uncategorized പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി: സ്റ്റേഡിയം നിര്‍മാണത്തിന് തുടക്കമായി

പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി: സ്റ്റേഡിയം നിര്‍മാണത്തിന് തുടക്കമായി

0
പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി: സ്റ്റേഡിയം നിര്‍മാണത്തിന് തുടക്കമായി

പുല്‍പ്പള്ളി: കൊളറാട്ടുകുന്നിലെ ആര്‍ച്ചറി അക്കാദമിയില്‍ സ്റ്റേഡിയം ഉള്‍പ്പെടെ അഞ്ച് കോടി രൂപ ചെലവില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. സ്റ്റേഡിയം ശിലാസ്ഥാപനം കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. കായിക വകുപ്പില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിലവാരം ഉയര്‍ത്താന്‍ താരങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് കെ.പി. വിജയി, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം. മധു, പഞ്ചായത്ത് അംഗം ജോഷി ചാരുവേലില്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ അസി.എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍(സിവില്‍)പ്രബിന്‍ പ്രസാദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗങ്ങളായ പി.കെ. അയ്യൂബ്, ടി.വി. പീറ്റര്‍, ടി.കെ. ഹരി, കെ.ആര്‍. സജീവന്‍, ജെറില്‍ സെബാസ്റ്റ്യന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ആര്‍. ജനകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊളറാട്ടുകുന്നില്‍ പഞ്ചായത്ത് കായിക വകുപ്പിന് കൈമാറിയ എട്ട് ഏക്കറിലാണ് ആര്‍ച്ചറി അക്കാദമി.
സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ കീഴിലുള്ള അക്കാദമിയില്‍ നിലവില്‍ നൂറിലധികം കായികതാരങ്ങളാണ് പരിശീലനം നേടുന്നത്. വിവിധ ജില്ലകളില്‍നിന്നുള്ള 45 വിദ്യാര്‍ഥികള്‍ ഇവിടെ താമസിച്ച് പരിശീലനം നേടുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here