Home Uncategorized വനിതാ ശക്തീകരണം: ഡബ്ല്യുടിഎഫ്‌കെ ആറ് പേരെ ആദരിക്കുന്നു

വനിതാ ശക്തീകരണം: ഡബ്ല്യുടിഎഫ്‌കെ ആറ് പേരെ ആദരിക്കുന്നു

0
വനിതാ ശക്തീകരണം: ഡബ്ല്യുടിഎഫ്‌കെ ആറ് പേരെ ആദരിക്കുന്നു

കല്‍പ്പറ്റ: വിമന്‍ ടൂറിസം ഫ്രറ്റേണിറ്റി ഓഫ് കേരള(ഡബ്ല്യുടിഎഫ്‌കെ) സ്ത്രീ ശക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടില്‍ ആറ് വനിതകളെ ആദരിക്കുന്നു. ടൂറിസം പ്രഫഷണല്‍ ടി. സന്ധ്യ, ചിത്രശലഭം വനിതാ ട്രാവല്‍ ഗ്രൂപ്പ് സ്ഥാപക ലിലിയ തോമസ്, സാമൂഹികപ്രവര്‍ത്തകയുമായ മുതിര്‍ന്ന അധ്യാപിക പി. ഓമന, സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനം നേടിയ ദ്വാരക എയുപിഎസിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ സിസ്റ്റര്‍ എം.ജെ. സബീന, സാംസ്‌കാരിക പ്രവര്‍ത്തക സുമ പള്ളിപ്രം എന്നിവരെയാണ് ആദരിക്കുന്നത്. ഇതിനു നാളെ രാവിലെ 11ന് മസറീന്‍ ഹോട്ടല്‍ ഹാളില്‍ സംഘടിപ്പിക്കുന്ന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യുമെന്ന് ഡബ്ല്യുടിഎഫ്‌കെ പ്രസിഡന്റ് ഹുസ്‌ന മുഹമ്മദ്, വൈസ് പ്രസിഡന്റ് ശ്രീദേവി ശ്രീനിവാസന്‍, സെക്രട്ടറി അന്നത്ത് ജിനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വനിതകളെ ആദരിക്കുന്ന മന്ത്രി ഡബ്ല്യുടിഎഫ്‌കെ ജനുവരി 31ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റിന്റെ ലോഗോ പ്രകാശനം ചെയ്യും. ടി. സിദ്ദിഖ് എംഎല്‍എ മെമന്റോ വിതരണം നിര്‍വഹിക്കും.
ടൂറിസം രംഗത്തെ വനിതാ പ്രഫഷണലുകള്‍, സേവന ദാതാക്കള്‍, സഞ്ചാരികള്‍ എന്നിവര്‍ നേരിടുന്ന വെല്ലുവിളികള്‍ പങ്കുവയ്ക്കാനും പരിഹരിക്കാനും രൂപീകരിച്ചതാണ് സംഘടന. കഴിഞ്ഞ ജനുവരിയില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റ് വലിയ വിജയമായിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here