Home Uncategorized കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്‌ സർക്കാർ ആയുർവേദ ഡിസ്പെൻസറി സബ് സെന്റർ കമ്പളക്കാട് ബസ്റ്റാൻഡ് കെട്ടിടത്തിൽ തുറന്നു പ്രവർത്തിച്ചു

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്‌ സർക്കാർ ആയുർവേദ ഡിസ്പെൻസറി സബ് സെന്റർ കമ്പളക്കാട് ബസ്റ്റാൻഡ് കെട്ടിടത്തിൽ തുറന്നു പ്രവർത്തിച്ചു

0
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്‌ സർക്കാർ ആയുർവേദ ഡിസ്പെൻസറി സബ് സെന്റർ കമ്പളക്കാട് ബസ്റ്റാൻഡ് കെട്ടിടത്തിൽ തുറന്നു പ്രവർത്തിച്ചു

കമ്പളക്കാട്:
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്‌ സർക്കാർ ആയുർവേദ ഡിസ്പെൻസറി സബ് സെന്റർ കമ്പളക്കാട് ബസ്റ്റാൻഡ് കെട്ടിടത്തിൽ തുറന്നു പ്രവർത്തിച്ചു കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്തിലെ പതിനഞ്ചോളം വാർഡുകൾക്ക് ഉപകാരപ്രദമാണ് ഈ സബ് സെന്റർ. പഞ്ചായത്തിന്റെ 2024-2 വാർഷിക പദ്ധതിയിൽ പദ്ധതിയിൽ ഉൾപ്പെടുത്തി വനിത തൊഴിൽ പരിശീലന നൈപുണ്യ കേന്ദ്രം( ഓഡിറ്റോറിയം) പഞ്ചായത്ത് ബസ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ വി രജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് ശ്രീ അബ്ദുൽ ഗഫൂർ കാട്ടി മുഖ്യപ്രഭാഷണം നടത്തി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തൻവീർ സ്വാഗതം പറഞ്ഞു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ ബി നസീമ, മെമ്പർമാരായ കമല രാമൻ, സലിജ ഉണ്ണി, നജീബ് കരണി ബിനു ജേക്കബ്, കെ കുഞ്ഞായിഷ രോഷ്മ രമേശ്, സരിത, ജെസ്സി ലെസ്ലി, അസിസ്റ്റന്റ് സെക്രട്ടറി ബ്രിജിത്ത്,വി പി യൂസഫ്, ഉണ്ണികൃഷ്ണൻ ചിക്കല്ലൂർ, വി പി ഷുക്കൂർ അസ്ലം ബാവ, സി രവീന്ദ്രൻ, മുനീർ ചെട്ടിയാൻ കണ്ടി, റഹിയാനത്ത്‌ ബഷീർ സംസാരിച്ചു.
മെഡിക്കൽ ഓഫീസർ ജിതിൻരാജ് നന്ദി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here