Home Uncategorized എസ്‌ഐആര്‍: സമയപരിധി നീട്ടണമെന്ന്

എസ്‌ഐആര്‍: സമയപരിധി നീട്ടണമെന്ന്

0
എസ്‌ഐആര്‍: സമയപരിധി നീട്ടണമെന്ന്

മാനന്തവാടി: കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനം ദുരൂഹമാണെന്നു എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി. ജമീല. പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ജാഗ്രതാ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം തരുവണയില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.എസ്‌ഐആര്‍ സമയപരിധി നീട്ടുകയോ പുനര്‍നിര്‍ണയിക്കുകയോ ചെയ്യണമെന്ന് ജമീല ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ. യൂസുഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എന്‍.കെ. റഷീദ് ഉമരി വിഷയാവാതരണം നടത്തി. സംസ്ഥാന സമിതിയംഗം ടി. നാസര്‍, ജില്ലാ വൈസ് പ്രസിഡന്റ് എന്‍. ഹംസ, ജില്ലാ സെക്രട്ടറി എസ്. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി. സിദ്ദീഖ് സ്വാഗതവും ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ. മെഹറൂഫ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here