Home Uncategorized ‘അവാര്‍ഡ് യഥാര്‍ത്ഥ കുട്ടേട്ടന് സമര്‍പ്പിക്കുന്നു; പുരസ്‌കാര നേട്ടത്തില്‍ സൗബിന്‍

‘അവാര്‍ഡ് യഥാര്‍ത്ഥ കുട്ടേട്ടന് സമര്‍പ്പിക്കുന്നു; പുരസ്‌കാര നേട്ടത്തില്‍ സൗബിന്‍

0
‘അവാര്‍ഡ് യഥാര്‍ത്ഥ കുട്ടേട്ടന് സമര്‍പ്പിക്കുന്നു; പുരസ്‌കാര നേട്ടത്തില്‍ സൗബിന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഷംല ഹംസയാണ് മികച്ച നടിയായത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മികച്ച സിനിമ. ചിത്രത്തിലെ പ്രകടനത്തിന് സൗബിന്‍ ഷാഹിറിനെ തേടി മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവുമെത്തി.

തനിക്ക് ലഭിച്ച പുരസ്‌കാരം യഥാര്‍ത്ഥ കുട്ടേട്ടനാണ് സൗബിന്‍ സമര്‍പ്പിക്കുന്നത്. ”അവാര്‍ഡ് യഥാര്‍ത്ഥ കുട്ടേട്ട് സമര്‍പ്പിക്കുന്നു. ഞങ്ങള്‍ അഭിനയിക്കുക മാത്രമാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ അവര്‍ അനുഭവിച്ചതിനുള്ള അംഗീകരമായിട്ടാണ് കണക്കാക്കുന്നത്.” എന്നാണ് പുരസ്‌കാര നേട്ടത്തെക്കുറിച്ച് സൗബിന്‍ പറഞ്ഞത്.

മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സിദ്ധാര്‍ത്ഥ് ഭരതനുമായി പങ്കിടുകയാണ് സൗബിന്‍ ഷാഹിര്‍. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് സിദ്ധാര്‍ത്ഥ് ഭരതനെ തേടി പുരസ്‌കാരമെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here