Home Uncategorized ലാബ് ടെക്നീഷ്യന്മാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം ” കെ.പി.എം.ടി.എ

ലാബ് ടെക്നീഷ്യന്മാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം ” കെ.പി.എം.ടി.എ

0
ലാബ് ടെക്നീഷ്യന്മാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം ” കെ.പി.എം.ടി.എ

കൽപ്പറ്റ ‘ കേരളാ പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻ അസോസിയേഷൻ്റെ ജില്ലാ കൺവെൻഷനും തുടർ വിദ്യാഭ്യാസ പരിപാടിയും സംസ്ഥാന ഭാരവാഹികളെ ആദരിക്കലും ജില്ലാ വ്യാപാര ഭവനിൽ വെച്ച് നടത്തി.
നിയമ നിർമ്മാണങ്ങളുടെ പേരിൽ പാരാ മെഡിക്കൽ ജീവനക്കാരുടെ സേവനങ്ങളെ വിസ്മരിക്കുന്ന പ്രവണത തിരുത്തേണ്ടതാണെന്നും തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുതണമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് കേരളാ പ്രൈവറ്റ് ടെക്നീഷ്യൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെരീഫ് പാലോളി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു
കേരളാ ഷോപ്സ് ആൻ്റ് എസ്റ്റാബ്ളിഷ് മെൻ്റ് ക്ഷേമനിധി ബോർഡ് ജില്ലാ എക്സ്ക്യൂട്ടിവ് ഓഫീസർ ഇന്ദു എ.കെ പാരാമെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന ക്ഷേമനിധി സേവനങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. എം എസ് സി . എം. എൽ.ടി. ലാബ് ഡയഗ്നോസിസ് എന്ന വിഷയത്തിൽ പി. സജീവ് കുമാർ ക്ലാസെടുത്തു.
ജില്ലാ പ്രസിഡണ്ട് വിൻസി ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ജില്ലാ സെക്രട്ടറി അഭിലാഷ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ തങ്കച്ചൻ , സംസ്ഥാന വൈസ് പ്രസിഡണ്ട് അസ്‌ലം മെഡിനോവ ‘ സംസ്ഥാന കമ്മറ്റിയംഗം ലൂസി സുരേന്ദ്രൻ ‘ കൽപ്പറ്റ ഏരിയ പ്രസിഡണ്ട് ഗ്രേസി ജോൺ, റെനീഷ് കെ.ജെ. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
ജില്ലാ ട്രഷറർ പി.എസ് സുനിതാ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here