Home Uncategorized വയനാട് എം പി പ്രിയങ്കഗാന്ധി വയനാട്ടിലെ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണം -കേരള കോൺഗ്രസ്‌ ബി

വയനാട് എം പി പ്രിയങ്കഗാന്ധി വയനാട്ടിലെ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണം -കേരള കോൺഗ്രസ്‌ ബി

0
വയനാട് എം പി പ്രിയങ്കഗാന്ധി വയനാട്ടിലെ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണം -കേരള കോൺഗ്രസ്‌ ബി

പുൽപള്ളി രാത്രി യാത്രാ നിരോധന വിഷയത്തിൽ പറഞ്ഞ വാക്കുപാലിച്ച് വയനാടൻ ജനതയോട് നീതിപുലർത്തുന്നതിന് വയനാട് എം പി പ്രിയങ്ക ഗാന്ധി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ബി ബത്തേരി മണ്ഡലം – പുൽപ്പള്ളി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത്, തന്നെ വിജയിപ്പിച്ചാൽ വയനാടൻ ജനത അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ രാത്രി യാത്രാ നിരോധനം പിൻവലിക്കുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയിരുന്നു. കോൺഗ്രസ് നേതാവും കർണ്ണാടക ഉപ മുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ വയനാട്ടിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ, അന്ന് കർണാടക മുഖ്യമന്ത്രി യുമായി സംസാരിച്ച് NH 766 നാഷണൽ ഹൈവേയിലൂടെ മുഴുവൻ സമയവും യാത്ര ചെയ്യാൻ തുറന്നു നൽകാമെന്നും പറഞ്ഞു.ജില്ലയിലെ യോഗങ്ങളിലെല്ലാം ഈ കള്ളവാഗ്ദാനം ആവർത്തിച്ചു പറഞ്ഞു കൊണ്ട് വോട്ട് വാങ്ങി വിജയിയിച്ച പ്രിയങ്കഗാന്ധി എം പി പിന്നീട് പാവം വയനാട്ടുകാരെ പച്ചയായി വഞ്ചിച്ചു. കേന്ദ്ര സർക്കാരിനെതിരെ ഇക്കാര്യത്തിൽ പാർലമെന്റിൽ ഒരക്ഷരം പോലും പറയാതെ കോൺഗ്രസ് എം പി, വയനാട്ടുകാരെ വിഡ്ഢികളാക്കി. എല്ലാ ജനകീയ വിഷയങ്ങളിലും മൗനം നടിക്കുന്ന പ്രിയങ്കഗാന്ധിക്ക് നീതിബോധവും ആത്മാർത്ഥതയുമുണ്ടെങ്കിൽ വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ തയ്യാറാകണണമെന്ന് യോഗം ആവശ്യപ്പെട്ടു. വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനും, യുഡിഎഫ് – ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്നതിനും ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു.
കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ട് സണ്ണി മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബത്തേരി മണ്ഡലം പ്രസിഡണ്ട് പി പി ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി കെ ലക്ഷ്മണ ദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ ആർ ജയരാജ്, ജില്ലാ ട്രഷറർ വിജയൻ കൽപ്പറ്റ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പിജി പ്രകാശൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി ശശികുമാർ, ഭാരവാഹികളായ ഡോക്ടർ ബെഞ്ചമിൻ ഈശോ,അനിൽകുമാർ മാനന്തവാടി, സി ആര്‍ പ്രദീപ്,ഷിബി തമ്പാൻ,ടി കെ വിശ്വംഭരൻ കെ ജി അരുൺ,രാമചന്ദ്രൻ, സുമി ബാലൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ പുൽപ്പള്ളിയിൽ നടന്ന കേരള കോൺഗ്രസ് ബി സുൽത്താൻബത്തേരി മണ്ഡലം കൺവെൻഷൻ പാർട്ടി ജില്ലാ പ്രസിഡണ്ട് സണ്ണി മാത്യു ഉദ്ഘാടനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here