Home Uncategorized ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദ്വാരക സ്കൂൾ

ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദ്വാരക സ്കൂൾ

0
ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദ്വാരക സ്കൂൾ

ഏച്ചോം: വയനാട് ജില്ലാ എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ തല ക്വിസ് മത്സരത്തിൽ (WizKid Championship 2025-26) ഹയർ സെക്കണ്ടറി വിഭാഗത്തിൽ എസ്.സി.എച്ച്.എസ്.എസ് ദ്വാരക ഒന്നാം സ്ഥാനം നേടി. സ്വാതി സാബു, ശ്രീലക്ഷ്മി സുരേഷ്, വന്ദന ബാബു എന്നിവരടങ്ങുന്ന ടീമാണ് വിജയിച്ചത്. ഇവർ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി. പൊതു വിജ്ഞാനം, ആനുകാലികം, ഇന്ത്യൻ ചരിത്രം, രാഷ്ട്രീയം, കല, കായികം, സിനിമ, എസ്.പി.സി പദ്ധതി, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ 01.11.2025 ശനിയാഴ്ച രാവിലെ മുതൽ ഏച്ചോം സർവോദയ സ്കൂളിൽ വച്ചാണ് മത്സരം നടന്നത്. വിജയികൾക്ക് വയനാട് ജില്ലാ അഡീഷണൽ എസ്.പി എൻ ആർ ജയരാജ് സമ്മാനദാനം നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here