Home Uncategorized ‘പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്…’; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

‘പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്…’; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

0
‘പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്…’; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ആരാണ് ഷാരൂഖ് ഖാന്‍? സൂപ്പര്‍ സ്റ്റാര്‍, കിങ് ഖാന്‍, ബാദ്ഷ, ദ ലാസ്റ്റ് സൂപ്പര്‍ സ്റ്റാര്‍… ഉത്തരങ്ങള്‍ പലവിധമായിരിക്കും. എന്നാല്‍ ഷാരൂഖ് ഖാന്റെ ജീവിതത്തേയും കരിയറിനേയും ഏറ്റവും എളുപ്പത്തില്‍ നിര്‍വചിക്കാന്‍ സാധിക്കുന്നത് ഒരു മധ്യവര്‍ഗ ഇന്ത്യക്കാരന്റെ സാധ്യതകളുടെ പരമോന്നതിയെന്നാകും. താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വന്ന, മാച്ചോ ഹീറോ ലുക്കില്ലാതിരുന്ന, അടിമുടി ഡല്‍ഹിക്കാരനായൊരു പയ്യന്‍ ഇന്ന് ഇന്ത്യന്‍ സിനിമയുടെ രാജാവാണ്. ചരിത്രത്തില്‍ തന്നെ സമനാതകളോ പകരക്കാരോ ഇല്ലാത്ത, സ്വയമൊരു ചരിത്രമായവന്‍.

ടെലിവിഷനിലൂടെയാണ് ഷാരൂഖ് ഖാന്‍ കരിയര്‍ ആരംഭിക്കുന്നത്. സഹതാരമായി ബോളിവുഡിലെത്തി, വില്ലനായി ബ്രേക്കൗട്ട് ചെയ്തു. പിന്നെ നായകനായി, ബോളിവുഡിന്റെ റൊമാന്റിക് കിങ് ആയി. ബോളിവുഡിന്റെ തന്നെ മറുവാക്കായി. ഇന്ന് ഷാരൂഖ് ഖാന്‍ തന്റെ 60-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഷാരൂഖ് ഖാന്‍ എന്ന താരത്തിന്റെ പാട്ടാഭിഷേകത്തിനും രാജ വാഴ്ചയ്ക്കും മുമ്പ്, കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹം അഭിനയിച്ച ചില ഷോര്‍ട്ട് ഫിലിമുകളും സീരിയലുകളും പരിചയപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here