ഉത്തര്‍പ്രദേശിലെ ലക്‌നൗവിൽ ദുരഭിമാന കൊല. പിതാവും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും ചേർന്ന് 17കാരിയെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്. 12ാം ക്ലാസ് വിദ്യാര്‍ത്ഥിയായ മസ്‌കാനെ പിതാവ് ജുല്‍ഫാമും 15കാരനായ സഹോദരനും ചേർന്നാണ് വെടിവെച്ച് കൊന്നത്
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊല നടന്നതെന്ന് സുപ്രണ്ട് ഓഫ് പൊലീസ് എന്‍ പി സിങ് വ്യക്തമാക്കി. പിസ്റ്റല്‍ ഉപയോഗിച്ചാണ് ഇരുവരും ചേർന്ന് പതിനേഴ് കാരിയെ കൊലപ്പെടുത്തിയത്. ഇരുവരും മസ്‌കാനെ വീടിന്റെ മുകള്‍ നിലയിലേക്ക് കൊണ്ടുപോവുകയും , അവിടെവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റല്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജുല്‍ഫാമിനും മകനുമെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തിയതിനാണ് മകളെ കൊന്നതെന്ന് പിതാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മസ്‌കാന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടയച്ചു.

