Home Uncategorized തകതാളം ,സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.

തകതാളം ,സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.

0
തകതാളം ,സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.

കരിങ്ങാരി ഗവ.യു.പി.സ്കൂൾ കലാമേള’തകതാളം’2K 25 ൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.കലകൾ കുരുന്നുകളിൽ ആനന്ദത്തോടൊപ്പം വിശ്വമാനവികതയുടെ ഉദാത്ത മൂല്യങ്ങളും പകർന്നു നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.ടി.എ പ്രസിഡണ്ട് അബ്ദുള്ള കമ്പ അധ്യക്ഷത വഹിച്ചു. യുവ കവി മുഹമ്മദലി വെള്ളമുണ്ട, എസ്.എം.സി ചെയർമാൻ നാസർ എസ് ,വൈസ് ചെയർമാൻ റഷീദ് കാരപ്പറമ്പൻ, പി.ടി.എ വൈസ് പ്രസിഡണ്ട് മഹേഷ്, എം.പി.ടി എ പ്രസിഡണ്ട് അശ്വിനി, വൈസ് പ്രസിഡണ്ട് രുതി, സീനിയർ അസിസ്റ്റൻ്റ് ബാലൻ പുത്തൂർ, മനോജ് വി, മഞ്ജു ജോസ്, നിമിഷ.സി, ഷിജിന പി, ബേബി ചൈതന്യ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺ എം.എ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി.കെ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here