10.8 C
London
Wednesday, April 29, 2026

യുക്തധാര പരിശീലനം നടത്തി

- Advertisement -spot_img

പനമരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായ എൻജിനീയർമാർ, ഓവർസിയർമാർ, അക്കൗണ്ടന്റുമാർ എന്നിവർക്കായി യുക്തധാര സംബന്ധിച്ച ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പദ്ധതിയിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ സംബന്ധിച്ചായിരുന്നു പരിശീലനം. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ ഗഫൂർ കാട്ടി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പി.സി മജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാരായ ഷിജി പി.പി, ദീപ്തി ആർ, ശ്രീജിത്ത് എ.ആർ, ജില്ലാ എഞ്ചിനീയർ അമൽ ദേവ് ജെ തുടങ്ങിയവർ പങ്കെടുത്തു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here