കൽപറ്റ:വയനാട് മീനങ്ങാടി കൃഷ്ണഗിരിയിൽ ഇന്നലെ ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. പള്ളിക്കുന്ന് ഏച്ചോം കിഴക്കെ പുരക്കൽ അഭിജിത്ത് (20) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണം. ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ് ഇന്നലെ തന്നെ മരിച്ചു.
മറ്റു രണ്ട് പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്

