9.7 C
London
Sunday, April 26, 2026

പൂഴിത്തോട് ബദല്‍പാത യാഥാര്‍ഥ്യമാക്കണം

- Advertisement -spot_img

കല്‍പറ്റ: വയനാടിന്റെ യാത്രാപ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പൂഴിത്തോട് ബദല്‍ പാത നിര്‍മാണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി നാസര്‍. കല്‍പറ്റയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷമെങ്കിലും എടുക്കാവുന്ന തുരങ്കപാത, നിലവിലെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നും ആത്മാര്‍ഥമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. പൂഴിത്തോട് ബദല്‍ പാത സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി ടി സിദ്ദീഖ്, വൈസ് പ്രസിഡന്റുമാരായ കെ ജെ തോമസ്, എന്‍ ഹംസ. ഓര്‍ഗനൈസിങ് സെക്രട്ടറി കെ മഹറൂഫ്, സെക്രട്ടറിമാരായ എസ് മുനീര്‍, സല്‍മ അഷ്‌റഫ്, ബബിത ശ്രീനു, ട്രഷറര്‍ സുബൈര്‍ കല്‍പറ്റ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ ഉസ്മാന്‍, ടി കെ അബ്ദുസമദ്, സി എച്ച് ഉസ്മാന്‍, വി സുലൈമാന്‍, കരീം മുട്ടില്‍, മന്‍സൂര്‍ ബത്തേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here