21.2 C
London
Saturday, April 25, 2026

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

- Advertisement -spot_img

കമ്പളക്കാട്: മാരക മയക്കു മരുന്നായ 1.25 ഗ്രാം എംഡിഎംഎ യും, 0.870 ഗ്രാം കഞ്ചാവും കൈവശം വച്ച യുവാവിനെ പോലീസ് പിടികൂടി. കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്നാസ് (32) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്നും എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഹുക്കയും മറ്റും പിടിച്ചെടുത്തു. കമ്പളക്കാട് പോലീസ് സ്‌റ്റേഷൻ എസ്‌ഐമാരായ വി. രാജു, രാംലാൽ, പോലീസ് ഉദ്യോഗസ്ഥരായ ശിഹാബ് എം.എ, കൃഷ്‌ണദാസ് എ.കെ, നിഷാദ്.പി, അജികുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. ഇയാൾ മുമ്പും എക്സൈസിലും, പോലീസിലും സമാന കേസുകളിൽ പ്രതിയാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here