Home Uncategorized അരുണ്‍ ഗാവ്‌ലി പുറത്തേയ്ക്ക്, 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം അനുവദിച്ച് സുപ്രീംകോടതി

അരുണ്‍ ഗാവ്‌ലി പുറത്തേയ്ക്ക്, 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം അനുവദിച്ച് സുപ്രീംകോടതി

0
അരുണ്‍ ഗാവ്‌ലി പുറത്തേയ്ക്ക്, 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ശിവസേന നേതാവ് കമലാക്കര്‍ ജംസന്ദേക്കറെ കൊലപ്പെടുത്തിയതിനാണ് അരുണ്‍ ഗാവ്‌ലിയെ ജീവപര്യന്തം ശിക്ഷിച്ചത്. കുടുംബാംഗങ്ങളും അഭിഭാഷകരും അനുയായികളും അരുണ്‍ ഗാവ്‌ലിയെ സ്വീകരിക്കാന്‍ ജയിലിലെത്തിയിരുന്നു.

മഹാരാഷ്ട്രയിലെ മകോക നിയമപ്രകാരമാണ് ഗാവ്‌ലിക്കെതിരെ കേസെടുത്തത്. വിചാരണക്കോടതിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് സുപ്രീംകോടതി ഗാവ്‌ലിക്ക് ജാമ്യം അനുവദിച്ചത്.

അഖില്‍ ഭാരതീയ സേന എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ അരുണ്‍ ഗാവ്‌ലി 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍ മുംബൈയിലെ ചിഞ്ച്‌പൊക്ലിയില്‍ നിന്ന് വിജയിച്ചിരുന്നു. കൊലക്കേസില്‍ അറസ്റ്റിലായതോടെ ഭാര്യയും മകളുമാണ് പാര്‍ട്ടിയെ മുന്നോട്ട് നയിച്ചത്. 2012 ഓഗസ്റ്റില്‍ മുംബൈയിലെ സെഷന്‍സ് കോടതി കേസില്‍ ജീവപര്യന്തം തടവും 17 ലക്ഷം രൂപ പിഴയും വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here