4.9 C
London
Friday, April 24, 2026

ചെണ്ടുമല്ലി പൂക്കൃഷിയുമായി കൃഷിക്കൂട്ടം

- Advertisement -spot_img

പനമരം: ഓണാഘോഷത്തിന് പൂക്കളമൊരുക്കാൻ കൃഷിക്കൂട്ടം വന്നിതാ കൂട്ടായ്മയുടെ പൂക്കൃഷി .
ചെറുകാട്ടൂരി ലാണ് പൂക്കളമൊരുക്കാൻ ആവശ്യത്തിന് ചെണ്ടുമല്ലി പൂക്കൾ സുല ഭമായി ലഭിക്കുന്നത്. പ്രദേശിക ആവ ശ്യങ്ങൾക്കു പുറമെ മറ്റു ജില്ലകളിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. പൂക്കളമൊരുക്കുന്നതിനും അലങ്കാരത്തിനുമായി ഇപ്പോഴും പൂക്കൾക്കായി ഇതര സംസ്ഥാന ത്തെ ആശ്രയിക്കേണ്ട അവസ്ഥ തുടരുന്ന സാഹചര്യത്തിന് ഒരു മാറ്റം വരുത്തുക ലക്ഷ്യമാക്കിയാ ണ്‌ പൂ കൃഷി എന്ന ആശയവുമായി രഗത്തിറങ്ങിയതന്ന് അവർ പറഞ്ഞു. സ്ത്രീകളുടെ ഈ ആശയത്തിന് പൂർണ്ണ പിന്തുണയുമായി പനമരം ബ്ലോക്കും രംഗത്ത് വന്നതോടെ പൂ കൃഷി എന്നത് പ്രാ വർത്തികമാക്കാൻ വനിതകൾക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കൃഷിക്കായി മൂന്ന് ഏക്കർ സ്ഥലം കണ്ടെത്തി ഭൗതിക സാഹചര്യം ഒരുക്കി. കൃഷിക്കായി സബ്‌സിഡി ബ്ലോക്ക് പഞ്ചായത്ത് നൽകി. ചെ ണ്ടുമല്ലിയുടെ തൈ ഒന്നിന് നാല്
രൂപ തോതിൽ കർണാടകയിൽ നിന്ന് കൊണ്ടുവന്നാണ് മൂന്ന് ഏക്കറിൽ നട്ടുപിടിപ്പിച്ചത്. കൃത്യമായ പരിചരണം ലഭിച്ചതോടെ ചിങ്ങത്തിൽ തന്നെ പു ഷ്പിച്ചു. മഞ്ഞയും ചുവപ്പും ചെണ്ടുമ ല്ലികളാണ് ധാരാളമായി പാടത്ത് പൂത്തു നിൽക്കുന്നത്. കൃഷി ക്കൂട്ടത്തിൻ്റെ പൂക്കൾക്ക് പുറമെ മേ ഖലയിലെ മറ്റിടങ്ങളിലും വനിതകൾ പുകൃഷി ഒരുക്കിയിട്ടുണ്ട്. ചുവപ്പിനെ അപേക്ഷിച്ച് മഞ്ഞപുവിനാ ണ്‌ ഡിമാൻ്റ് കൂടുതൽ. കിലോയ്ക്ക് 60 രൂപ മുതലാണ് വില. കോഴി ക്കോട്, തൃശൂർ ജില്ലകളിലേക്കാണ് ഇവിടെ നിന്ന് പൂക്കൾ കയറ്റി അയയ്ക്കുന്നത്. പനമരം ബ്ലോക്കിന്റെ ഓ ണച്ചന്തയിലും കൃഷികൂട്ടത്തിന്റെ പൂക്കൾ വിൽപനയ്ക്കുണ്ട്. വിപണിയിൽ പൂക്കൾക്ക് വ ർധിച്ചുവരുന്ന ആവശ്യകത തിരി ച്ചറിഞ്ഞ‌വരും വർഷങ്ങളിൽ വൻ തോതിൽ കൃഷിയിറക്കാനുള്ള ത യ്യാറെടുപ്പിലാണ് ചെറുകാട്ടൂർ ഗ്രാ മം. കൃഷിക്കൂട്ടത്തിന് നേതൃത്വം ന ൽകി രംഗത്തിറങ്ങിയത് ബീന സണ്ണി, റെജീന ജോസഫ്, രാജി ജോൺസൺ, അന്നക്കുട്ടി മു ലക്കര, ചിന്നമ്മ മാങ്ങാപ്പറമ്പിൽ എന്നിവരാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here