കൽപറ്റ:ഓൾ കേരള പ്ലംബേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവൻഷനും മെംബർഷിപ് വിതരണവും നടത്തി. മീനങ്ങാടി കമ്യുണിറ്റി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന സെക്രട്ടറി സേവ്യർ ,അഭിലാൽ ,ശ്യാം ,റിയാസ്, നൗഷാദ് ,ശശി ശ്രീരാഗം എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിത മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ അസോസിയേഷൻ പ്രവർത്തകരെ ആദരിച്ചു.

