5.4 C
London
Friday, April 24, 2026

തനിമ രചനമൽസരം: വിദ്യാർഥികൾക്ക് സമ്മാനം നൽകി

- Advertisement -spot_img

കൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തവാർഷികത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യ വേദി ജില്ല കമ്മിറ്റി ഹൈസ്കൂൾ-ഹയർസെകൻഡറി വിദ്യാർഥികൾക്കായി നടത്തിയ രചനമൽസരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. പിണങ്ങോട് പീസ് വില്ലേജ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി എഴുത്തുകാരിയും അധ്യാപികയുമായ പ്രീത ജെ. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. കഥാരചനയിൽ ആദില ഷെറിൻ. കെ, അന്ന ഇവാഞ്ചലിൻ പി.എസ് എന്നിവർ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി.
അമീൻ സിയാദ് ടി.എച്ച്, അഫ്ഷാൻ. കെ എന്നിവർ മൂന്നാംസ്ഥാനം നേടി. കവിതാരചനയിൽ ബെത് സെയ്ബ, ആയിഷ മിൻഹ കെ.എസ്, അൽന മരിയ ജോസഫ് എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയത്. വിജയികൾക്ക് ഉപഹാരവും ക്യാഷ് പ്രൈസും നൽകി. പ്രീത ജെ. പ്രിയദർശിനി, ഷാഹിന ടീച്ചർ എന്നിവർ സമ്മാനങ്ങൾ നൽകി.
രക്ഷാധികാരി ടി.പി യൂനുസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ്‌ കെ പി ഫൈസൽ
തനിമയെ പരിചയപ്പെടുത്തി. താജ് മൻസൂർ മാസ്റ്റർ, റൂബി ഫൈസൽ, ഷബ്‌ന ഷംസു എന്നിവർ സംസാരിച്ചു. തനിമ കലാകാരൻമാരുടെ ‘പാട്ടുംപറച്ചിലും’ പരിപാടിയും നടന്നു. ജില്ല സെക്രട്ടറി ഒ. മുസ്തഫ സ്വാഗതവും പി.നുഹ്മാൻ നന്ദിയും പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here