മീനങ്ങാടി : ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അഗതി ആശ്രിത പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ഓണക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ഇ . വിനയൻ കുടുംബശ്രീ സിഡിഎസ് പ്രസിഡൻ്റ് ശ്രീകല ദിനേശ് ബാബുവിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. സ്ഥിര സമിതി അധ്യക്ഷ ഉഷ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബേബി വർഗീസ്, പി. വാസുദേവൻ, ശാന്തി സുനിൽ, ശാരദ മണി, ശ്രീജ സുരേഷ് , കെ. അൻവർ, സുനിത സുരേഷ്, അസിസ്റ്റൻ്റ് സെക്രട്ടറി എം. രാജേന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

