18.2 C
London
Thursday, April 23, 2026

കശ്മീരിലെ ഗുരെസ് സെക്ടറില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ വധിച്ച് സൈന്യം

- Advertisement -spot_img

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബന്ദിപ്പോര്‍ ജില്ലയിലെ ഗുരെസ് സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍.

ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്‌സ്, ഗുരെസ് സെക്ടറില്‍ സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടതായും വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചടിച്ചതായും രണ്ട് ഭീകരരെ വധിച്ചതായും സൈന്യം പറഞ്ഞു.

‘നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പൊലീസ് നല്‍കിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ആര്‍മിയും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത ഓപ്പറേഷന്‍ നടത്തി. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഭീകരര്‍ക്കെതിരെ വെടിയുതിര്‍ത്തു.രണ്ട് ഭീകരരെ വധിച്ചു. ഓപ്പറേഷന്‍ പുരോഗമിക്കുന്നു,’ ചിനാര്‍ കോര്‍പ്‌സ് എക്സിലെ പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here