16.8 C
London
Thursday, April 23, 2026

റോസ് സുരക്ഷ: ലഹരി നിർമാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും

- Advertisement -spot_img

മാനന്തവാടി: പോലീസ്, മോട്ടോർ വാഹനം, എക്സൈസ്, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മാനന്തവാടി മേഖലാ കൺവൻഷൻ തീരുമാനിച്ചു. റാഫ് സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. വാഹനങ്ങളുടെ വർധനവിനനുസരിച്ചുള്ള റോഡുകളുടെ കുറവും അശ്രദ്ധയുമാണ് വാഹനാപകട കാരണങ്ങളെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ടദ്ദേഹം അഭിപ്രായപ്പെട്ടു. ഓവർലോഡ്, ഓവർ സ്പീഡ്, ഓവർ ടേക്ക് എന്നിവയ്ക്കെതിരെ ശക്തമായ നടപടികളും ബോധവൽക്കരണവും അപകടങ്ങൾ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. റസാഖ് മാസ്റ്റർ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഫാരിസ് സൈൻ ഐഡി കാർഡുകൾ വിതരണം ചെയ്തു. സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. മാനന്തവാടി ട്രാഫിക് പോലീസ് ഇൻസ്പെക്ടർ കെ.എ അജിത് കുമാർ റോഡു സുരക്ഷ ക്ലാസും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജു ലഹരിക്കെതിരെയുള്ള ക്ലാസ്സും എടുത്തു. റാഫ് ജില്ലാ ഭാരവാഹികളായ ടി.ടി സുലൈമാൻ, സീത വിജയൻ, സൗജത്ത് ഉസ്മാൻ, ബേബി തുരുത്തിയിൽ, വാസു അമ്മാനി, പി.ശങ്കരനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രേംരാജ് ചെറുകര സ്വാഗതവും ഉസ്മാൻ വെള്ളമുണ്ട നന്ദിയും പറഞ്ഞു.
റാഫ് മാനന്തവാടി മേഖല കമ്മിറ്റി പുനസംഘടിപ്പിച്ചു.
മനോജ് കളരിക്കാട്ട് പ്രസിഡന്റായും പ്രേം രാജ് ചെറുകര ജനറൽ സെക്രട്ടറിയായും ഉസ്മാൻ വെള്ളമുണ്ട ട്രഷററായും തിരഞ്ഞെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here