6.5 C
London
Thursday, April 23, 2026

കുതിപ്പില്‍ സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 74,500ല്‍ താഴെ

- Advertisement -spot_img

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് 80 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപയാണ് കുറഞ്ഞത്. 9305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞദിവസം സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ ഉയര്‍ന്നത്. എട്ടാം തീയതി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്.

ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here