9.9 C
London
Saturday, April 25, 2026

പാക്കിങ്ങിനൊപ്പം എണ്ണം കൂടി പ്രദര്‍ശിപ്പിക്കും, ആധുനിക ന്യുമാറ്റിക് ടെക്‌നോളജി; ഗുരുവായൂരപ്പന് വഴിപാടായി കളഭം പാക്കിങ്ങ് മെഷീന്‍

- Advertisement -spot_img

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാട് ആയി കളഭം പാക്ക് ചെയ്യുന്ന ഉപകരണം സമര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശിയായ വൈദ്യനാഥന്‍ ആണ് ഈ ഉപകരണം സമര്‍പ്പിച്ചത്. ആധുനിക ന്യുമാറ്റിക് ടെക്‌നോളജിയില്‍ പ്രവത്തിക്കുന്നതാണ് മെഷീന്‍. പാക്കിങ് നടക്കുന്നതോടൊപ്പം തയ്യാറായ പാക്കറ്റുകളുടെ എണ്ണം കൂടി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ആവശ്യനുസരണം മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തന്ത്രി പി സി ദിനേശന്‍നമ്പൂതിരിപ്പാട്, ഭരണസമിതി അംഗം സി മനോജ്, വഴിപാടുകാരന്‍ വൈദ്യനാഥന്‍ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിച്ചു.

അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, അസി. മാനേജര്‍മാരായ പി കെ സുശീല, സി ആര്‍ ലെജുമോള്‍, മെഷീന്‍ രൂപകല്‍പ്പന ചെയ്ത മുകുന്ദന്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ മോഹന്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here