10.7 C
London
Tuesday, April 21, 2026

ഓണത്തെ വരവേൽക്കാൻ സപ്ലൈകോ; ഓണം ഫെയറുകൾ ഈ മാസം 25 മുതൽ

- Advertisement -spot_img

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പും സപ്ലൈകോയും സംഘടിപ്പിക്കുന്ന ഓണം ഫെയറുകൾക്ക് ഈ മാസം 25-ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

പൊതുവിപണിയിൽ അരി, വെളിച്ചെണ്ണ തുടങ്ങിയ അവശ്യസാധനങ്ങൾക്ക് വില ഉയരുന്ന സാഹചര്യത്തിൽ, വില നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും ആവശ്യമായ സാധനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സാധനങ്ങളുടെ വില ഇനിയും കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണം ഫെയറുകളിലൂടെ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്കായി വിവിധ ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here