9.2 C
London
Tuesday, April 21, 2026

“അന്താരാഷ്ട്ര യുവജന ദിനാചരണം അസി. എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു “

- Advertisement -spot_img

കോട്ടത്തറ : അന്താരാഷ്ട്ര യുവജന ദിനാചരണ പരിപാടി സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെയും, കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം മേര യുവ ഭാരതിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ചടങ്ങിന് വിമുക്തി ക്ലബ് ചാർജ് ഓഫീസർ പി.എസ് പ്രദീപ് സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് എ.എം രജനി അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജറുമായ സജിത് ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ സന്ദേശം നൽകുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലി കൊടുക്കുകയും ചെയ്തു. മേരാ യുവ ഭാരത് പ്രതിനിധി കെ.എ അഭിജിത്ത്,വിദ്യാർത്ഥി ലീഡർ പി.കെ.ശ്യാം മുതലായവർ ആശംസകളർപ്പിച്ചു.അധ്യാപകരായ കെ.ജി.സുനിത്ത് ജോർജ് പി.എൻ.ദീപ്തി,സി.ആർ.സ്മിത ഷാനവാസ് ഖാൻ മുതലായവർ സംബന്ധിച്ചു. വിദ്യാർത്ഥി വനിതാ ലീഡർ ഡയാന സജീഷ് നന്ദി പ്രകാശനം നടത്തി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here