9.2 C
London
Tuesday, April 21, 2026

ബാണാസുര ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

- Advertisement -spot_img

പടിഞ്ഞാറത്തറ: കുറ്റിയാംവയൽ മംഗലംകുന്ന് ഉന്നതിയിലെ ശരത് ഗോപി (25) ആണ് മരിച്ചത്.
കുറ്റിയാംവയൽ ഫോറസ്റ്റ് ഓഫീസിന് സമീപം ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നീന്തുന്നതിനിടെ ആഴമേറിയ ഭാഗത്ത് താഴ്ന്നു പോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കൽപ്പറ്റ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്. ശക്തമായ മഴയെയും തണുപ്പിനെയും അവഗണിച്ച് നടത്തിയ 20 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവിൽ 45 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

കൽപ്പറ്റ ഫയർ സ്റ്റേഷൻ ഓഫീസർ അർജുൻ കെ. കൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ചന്ദ്രൻ എൻ.ആർ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പടിഞ്ഞാറത്തറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here