9.2 C
London
Tuesday, April 21, 2026

ഹാഷിമിനെ അനുമോദിച്ചു

- Advertisement -spot_img

പനമരം: ജപ്പാനിലെ ഹോക്കൈഡോ യൂണിവേഴ്സിറ്റിയിൽ ‘പ്രകാശ പ്രതികരണ ശേഷിയുള്ള മോളിക്കുലർ മെഷീനുകളുടെ രൂപകൽപനയും പ്രവർത്തന സംയോജനവും’ എന്ന വിഷയത്തിൽ ഉന്നത ഗവേഷണത്തിന് പ്രവേശനം ലഭിച്ച കാപ്പും ചാൽ ഡബ്ല്യു.എം.ഒ. ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ വിദ്യാർഥി മുഹമ്മദ് ഹാഷിമിനെ അനുമോദിച്ചു. കോളേജ് വിദ്യാർഥിയായിരിക്കെ അക്കാദമിക്-അക്കാദമികേതര പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുള്ള ഹാഷിമിൻ്റെ നേട്ടം, സ്ഥാപനത്തിനും വയനാടിനും അഭിമാനമാണെന്ന് മാനേജ്മെന്റ് കമ്മറ്റി കൺവീനർ ഡോക്ടർ കെ.ടി. അഷറഫ് പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രിൻസിപ്പൽ സുബിന എം.പി. അധ്യക്ഷത വിഹിച്ചു. മുഹമ്മദ് ഹാഷിം, ധന്യ, സഫീറ തുടങ്ങിയവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here