അഷ്റഫ് ഫൈസി പനമരം
പനമരം ∙ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പനമരം റൈഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച “ജേർണി ടു ഫ്യൂച്ചർ – സ്കിൽ നെസ്റ്റ്” പരിശീലന പരിപാടി കൈതക്കൽ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നടന്നു.
അഷ്റഫ് ഫൈസി പനമരം ഉൽഘാടനം ചെയ്തു, “കാലാനുസൃതമായ ടീച്ചിങ് മേത്തഡോളജികൾ പഠിച്ചു ക്ലാസ്സ്റൂമിൽ പ്രാവർത്തികമാക്കുന്നത് അധ്യാപകന്റെ ആത്മവിശ്വാസവും വിദ്യാർത്ഥികളുടെ പഠനോത്സാഹവും വർദ്ധിപ്പിക്കും. ഭാവിയുടെ വിദ്യാലയങ്ങൾ സാങ്കേതികവിദ്യയുടെയും മാനവിക മൂല്യങ്ങളുടെയും സംഗമ കേന്ദ്രങ്ങളായിരിക്കണമെന്ന്” അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ കാലത്തെ ടീച്ചിങ് മേത്തഡോളജി, ക്ലാസ് മാനേജ്മെന്റ്, ഡിജിറ്റൽ ടൂളുകളുടെ പ്രയോഗം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിശീലനത്തിൽ പനമരം റൈഞ്ച് പരിധിയിലെ വിവിധ മദ്റസകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു.
ജാഫർ സഅദി അധ്യക്ഷത വഹിച്ചു, നൗഷാദ് ഗസ്സാലി, ലത്തീഫ് ഗസ്സാലി ക്ലാസുകൾക്ക് നേതൃത്വം നൽകി,അബൂബക്കർ റഹ്മാനി പ്രാർത്ഥന നടത്തി, കടന്നോളി മൊയ്തു മുസ്ലിയാർ, മൊയ്തീൻ മാസ്റ്റർ, അഷ്റഫ് ഫൈസി നെല്ലിയമ്പം, അസ്ലം ഫൈസി, അക്ബർ ഫൈസി സംസാരിച്ചു, ശിഹാബ് ഗസ്സാലി സ്വാഗതവും മുഹമ്മദലി ഗസ്സാലി നന്ദിയും പറഞ്ഞു

