12.1 C
London
Tuesday, April 21, 2026

Gold Rate Today: ഒരു ​ഗ്രാം സ്വർണം വാങ്ങണമെങ്കിൽ ഇന്ന എത്ര രൂപ നൽകണം? പവൻ്റെ വില അറിയാം

- Advertisement -spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി സ്വർണവില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ 640 രൂപ കുറഞ്ഞതോടെ പവന്റെ വില 7,5000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,360 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 8100 രൂപ നൽകേണ്ടി വരും.

കഴിഞ്ഞ നാല് ദിവസങ്ങളിലായി 1400 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. റെക്കോർഡ് വിലയായ 75760 വരെ എത്തിയ ശേഷമാണ് വില ഇടിയുന്നത്. ദിവസേനയുള്ള സ്വർണ്ണവില നിശ്ചയിക്കുമ്പോൾ, അന്താരാഷ്ട്ര വിലനിലവാരം അനുസരിച്ചും, രൂപയുടെ വിനിമയ നിരക്ക് അനുസരിച്ചും 5 രൂപയുടെ കുറവോ, കൂടുതലോ വന്നാൽ കുറയ്ക്കുകയോ, കൂട്ടുകയോ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അതനുസരിച്ചാണ് വില മാറ്റമില്ലാതെ നിലനിർത്തിയതെന്ന് ഓൾ കേരള ​ഗോൾഡ് ആൻഡ് മർച്ചൻ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9295 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7630 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5940 ആണ്. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 123 രൂപയാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here