വാളാട് : വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന ഇലക്ഷൻ കമ്മീഷനും നരേന്ദ്രമോദി സർക്കാരിനുമെതിരെ രാജ്യമാകെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ലോകസഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ക്യാമ്പയിന് പിന്തുണ നൽകി കൊണ്ട് രാഹുൽ ഗാന്ധി ഇലക്ഷൻ കമ്മീഷനോട് ഉയർത്തിയ അഞ്ച് ചോദ്യങ്ങൾ ആവർത്തിച്ച് ചോദിച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ചു.പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്
ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ജിനു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.പി.കെ.ജയരാജൻ,വൈശാഖ് മഠത്തിൽ,ജയേഷ് മാത്യു,വിനീഷ്,സന്തോഷ്,സ്മിഗീഷ്,ഷൈജു,ആൽബിൻ,സന്തോഷ്,റോയ്സ് പല്ലാട്ടുക്കുന്നേൽ,ജസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി

