തൊണ്ടർനാട്
പഞ്ചായത്തിലെ തൊഴിലുറപ്പ് ക്രമകേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ കോറോത്ത് പ്രകടനവും പൊതുയോഗവും നടത്തി. വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പൊതുയോഗം ഉദ്ഘാടനം ചെയ്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു. യോഗത്തിൽ മത്തായി ഐസക് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം എ എൻ പ്രഭാകരൻ, ഏരിയ സെക്രട്ടറി എ ജോണി, ജസ്റ്റിൻ ബേബി എന്നിവർ സംസാരിച്ചു. പി എ ബാബു സ്വാഗതവും ആർ രവീന്ദ്രൻ നന്ദിയും പറഞ്ഞു. കോറോത്ത് നടന്ന പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കാളിയായി.

