12.1 C
London
Tuesday, April 21, 2026

കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്(KMCCEC) ഐ എന്‍ ടി യു സി വയനാട് ജില്ലാ കണ്‍വെന്‍ഷന്‍

- Advertisement -spot_img

കല്‍പ്പറ്റ: കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്(KMCCEC) ഐ എന്‍ ടി യു സി വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ആരോഗ്യ വിഭാഗം ശുചീകരണ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ കണ്ടി ജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് (KMCCEC).തൊഴിലാളികളോട് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നിരവധി സമര പരിപാടികള്‍ , സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണ സമരം , തിരുവനന്തപുരം ഡയറക്ടറേറ്റ് പടിക്കല്‍ രാപ്പകല്‍ സമരം തുടങ്ങിയവ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. മെഡി സെപ്പിലെ അപാകതകള്‍ പരിഹരിക്കുക, ശുചീകരണ തൊഴിലാളിളെ എല്‍ എസ് ജിഡി പൊതുസര്‍വ്വീസില്‍ ഉള്‍പ്പെടുത്തുക , താല്കാലിക സി എല്‍ ആര്‍ / ഡി എല്‍ ആര്‍ തൊഴിലാളിളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തര സമര പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. മുന്‍കാലങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുത്തിരിക്കുന്നു.ഇടത് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാനും അതിന് നേതൃത്വം നല്‍കുവാനും കെ എം സി സി ഇസി മാത്രമേ മുന്‍പന്തിയിലൊള്ളൂ. ജില്ലാ ജനറല്‍ സെക്രട്ടറി റ്റി.ആര്‍ സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. പി.പി.ആലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എന്‍ പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ റ്റി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. ജംഷീദ് കെ.എസ് ,ജി സേവ്യര്‍ ,രാജീവന്‍ ഇരിട്ടി (സംസ്ഥാന സെക്രട്ടറി), സംസ്ഥാന ജോ: സെക്രട്ടറി മനോഹരന്‍ ശ്രീകണ് ഠാപുരം, വിനു മാനന്തവാടി, ഡൊമനിക് മാനന്തവാടി , ലാന്‍ ജോസ് തു ടങ്ങിയവര്‍ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here