5 C
London
Monday, April 20, 2026

മെഡിസെപ് ആഹ്ലാദ പ്രകടനം നടത്തി

- Advertisement -spot_img

കൽപറ്റ:സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന് സർക്കാർ രണ്ടാം ഘട്ട അനുമതി നൽകിയതിൻ എഫ്.എസ്.ഇ.ടി.ഒ സംഘടനകൾ ഓഫിസ് കോംപ്ലക്സുകളിൽ ആഹ്ലാദ പ്രകടനം നടത്തി.
കൽപറ്റ സിവിൽ സ്റ്റേഷനിൽ എൻ.ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.ജി ഒ ഏരിയ പ്രസിഡൻ്റ് കെ. ജിജി സ്വാഗതവും എഫ്. എസ് ഇ .ടി.ഒ മേഖല പ്രസിഡൻ്റ് കെ അനൂപ് നന്ദിയും പറഞ്ഞു.
മാനന്തവാടിയിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.വി ജഗദീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി.എ. സുനി സ്വാഗതവും വൈ അബ്ബാസ് നന്ദിയും പറഞ്ഞു.
ബത്തേരിയിൽ കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറി എ.ടി. ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. സ്വരാജ് സ്വാഗതവും യൂണിയൻ ജില്ലാ പ്രസിഡൻ്റ് വി.ജെ ഷാജി നന്ദിയും പറഞ്ഞു.
കൽപറ്റ ബ്ലോക്ക് ഓഫിസ് പരിസരത്ത് എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കെ.പി.മധുസുദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി ദിലീപ് കുമാർ സ്വാഗതവും ജില്ലാ കമ്മറ്റി അംഗം മിനി സി.എം നന്ദിയും പറഞ്ഞു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here