5 C
London
Monday, April 20, 2026

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി

- Advertisement -spot_img

കല്‍പ്പറ്റ:- കേരളത്തിലെ സഹകരണ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കുന്നതിനായി 2019-ല്‍ ദ്വയാംഗ കമ്മീഷനും 2022-ല്‍ രാജേന്ദ്രന്‍ നായര്‍ കമ്മിറ്റിയെയും സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും പ്രസ്തുത കമ്മിറ്റികളുടെ ശുപാര്‍ശ പരിഗണിച്ച് പെന്‍ഷന്‍പരിഷ്‌കരിക്കാനും ഏകപക്ഷീയമായി നിര്‍ത്തല്‍ ചെയ്ത ഡി.എ പുന: സ്ഥാപിക്കാനും സഹകരണ സംഘം രജിസ്റ്റാറും വകുപ്പ് സെക്രട്ടറിയും സര്‍ക്കാറും തയ്യാറാവാത്ത സാഹചര്യത്തില്‍ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സഹകരണ സംഘം രജീസ്ട്രാര്‍ ഓഫീസിനു മുമ്പില്‍ കൂട്ട ധര്‍ണ്ണ സംഘടിപ്പിച്ചു. സി. എം. പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ദുര്‍വാശി വെടിഞ്ഞ് സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കുന്ന നാമമാത്ര പെന്‍ഷന്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സര്‍ക്കാരിന്റെ സഹായധനം നല്‍കാത്ത സ്വാശ്രയ പെന്‍ഷന്‍കാരെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ. എസ്. ശ്യാംകുമാര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ടയറീസ് അഖിലേന്ത്യാ സെക്രട്ടറി എസ്. പ്രഭാവതി . കേരള ബാങ്ക് റിട്ടയറീസ് അസോസിയഷന്‍ മുന്‍ പ്രസിഡന്റ് മുണ്ടേരി ഗംഗാധരന്‍, വര്‍ക്കിംഗ് പ്രസിഡന്റ് വി.കെ. ജോണ്‍സണ്‍, ട്രഷറര്‍ ജോണ്‍ ജോസഫ് , കെ ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വി. വിജയകുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here