7.6 C
London
Monday, April 20, 2026

പി കെ ഫിറോസിന്റെ സഹോദരന്റെ അറസ്റ്റ്; “യൂത്ത് ലീഗ് നേതൃത്വം മയക്കുമരുന്നിന്റെ ഏജന്റായി പ്രവർത്തിക്കുന്നു”; വി വസീഫ്

- Advertisement -spot_img

യൂത്ത് ലീഗ് നേതൃത്വം മയക്കുമരുന്നിന്റെ ഏജന്റ് ആയി പ്രവർത്തിക്കുന്നുവെന്നും യൂത്ത് ലീഗ് തന്നെ അതിനു അവസരം ഉണ്ടാക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്.

ഡിവൈഎഫ്ഐ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു ഭാഗത്തു ലഹരി കച്ചവടവും മറ്റൊരു ഭാഗത്തു തട്ടിപ്പ് നടത്തുകയാണ് യൂത്ത് ലീഗ് നേതൃത്വം. അത് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വാർത്തകൾ”.

“മുസ്ലിം ലീഗ് തട്ടിപ്പ് സംഘങ്ങളുടെ കേന്ദ്രമായി മാറിയെന്നും തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും” അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. പാണക്കാട് തങ്ങൾ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here