വാട്‌സ്ആപ്പ് പ്രേമികള്‍ക്കായി പുതിയ ഫീച്ചറുമായി മെറ്റ. പുതിയ സ്റ്റാറ്റസ് അലര്‍ട്ട് നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. നിങ്ങള്‍ തെരഞ്ഞെടുത്തിട്ടുളള കോണ്‍ടാക്റ്റുകള്‍ പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോള്‍ അലേര്‍ട്ട് നല്‍കുന്ന ഒരു ഫീച്ചറാണ് ഇനി വരാന്‍ പോകുന്നത്.
ഈ പുതിയ ഫീച്ചര്‍ വഴി ആവശ്യമുള്ള തെരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ വരുമ്പോള്‍ ഉടന്‍ തന്നെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനായ 2.24.22.21-ല്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.
നിങ്ങള്‍ അവരുടെ സ്റ്റാറ്റസ് അലേര്‍ട്ടുകള്‍ ഓണ്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു കോണ്‍ടാക്റ്റിന്റെ സ്റ്റാറ്റസ് വിന്‍ഡോയില്‍ തന്നെ ഇതിനായുള്ള പ്രത്യേക ഓപ്ഷന്‍ ലഭ്യമാകും.

