മേപ്പാടി: മേപ്പാടി – ആനക്കാംപൊയിൽ തുരങ്ക പാത യാഥാർഥ്യമാകുന്നതോടെ മേപ്പാടിയിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം രേഖപ്പെടുത്തിയ സൂചന ബോർഡ് മേപ്പാടിയിൽ സ്ഥാപിച്ചു.
തുരങ്ക പാത കർമ്മ സമ്മിതി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനമായി എത്തിയാണ് ബോർഡ് സ്ഥാപിച്ചത്.
പരിപാടി മുൻ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. സഹദ് ഉദ്ഘാടനം ചെയ്തു.
കെ.പിഹൈദർ അലി,
മുനീർ പള്ളിയാൽ,
റംല ഹംസ,
പി.പി.അബ്ദുൽ അസീസ്,
പി.ടി. അഷറഫ്,
ടി.ആർ.പ്രമോദ്,
ജലീൽ പുത്തു മല ,
യാക്കൂബ് മുണ്ടക്കൈ ,
കമാൽവൈദ്യർ,
ജംഷീർ.സി.കെ,
നാസർ മുക്കം ക്കുന്ന്
എന്നിവർ സംസാരിച്ചു.

