14.6 C
London
Sunday, April 19, 2026

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പെണ്‍കുട്ടിയുടെ പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്

- Advertisement -spot_img

പാലക്കാട്, മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. മേപ്പറമ്പ് സ്വദേശി റഫീഖിൻ്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് ആഷിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് റഫീഖിൻ്റെ വീട്ടിലെത്തി ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. 15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിരുന്നു. റഫീഖിൻ്റെ ഏക വരുമാനമാർഗമാണ് ഇല്ലാതായത്. സംഭവത്തിൽ ഒത്തുതീർപ്പിന് പ്രതിയുടെ ബന്ധുക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും കുടുംബം ഒത്തുതീർപ്പിന് തയാറല്ലെന്ന് അറിയിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here