14.6 C
London
Sunday, April 19, 2026

കുടുംബത്തില്‍ ദാരിദ്ര്യമാണ്; മകളെ ജോലിക്ക് വിട്ടത് സമ്മതത്തോടെ: കന്യാസ്ത്രീകള്‍ക്കൊപ്പം വന്ന പെണ്‍കുട്ടിയുടെ അമ്മ

- Advertisement -spot_img

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ കൈരളി ന്യൂസിനോട് പ്രതികരിച്ചു. അഞ്ച് പെണ്‍കുട്ടികള്‍ ആണ് തനിക്ക്. കുടുംബത്തില്‍ അതി ദാരിദ്ര്യമാണ്, മകളെ ജോലിക്ക് വിട്ടത് സമ്മതത്തോടെയാണെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കമലേശ്വരി പ്രഥാന്റെ മാതാവ് ബുദിയ പ്രഥാനാണ് കൈരളി ന്യൂസിനോട് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഭക്ഷണം പാചകം ചെയ്യാനാണ് മകള്‍ പോയത്. അഞ്ച് ലക്ഷം രൂപ ലോണ്‍ എടുത്താണ് വീട് വച്ചത്. ഈ വീടു വച്ച കടം വീട്ടാനാണ് മകള്‍ ജോലിക്ക് പോയതെന്നും അവര്‍ പറഞ്ഞു.

കന്യാസ്ത്രീകളെ നേരത്തെ അറിയാം.നാരായണ്‍പൂരില്‍ സഭയുടെ ആശുപത്രിയില്‍ വച്ചുള്ള പരിചയമാണ്. അഞ്ച് വര്‍ഷം മുന്‍പാണ് തങ്ങള്‍ ക്രൈസ്തവ വിശ്വാസികള്‍ ആയത്. പ്രശ്‌നങ്ങള്‍ ഉണ്ടായതിനു ശേഷവും സഭ കൂടെ ഉണ്ടായിരുന്നെന്നും മാതാവ് പറഞ്ഞു.

ഛത്തീസ്ഗഢില്‍ ബിജെപി സര്‍ക്കാര്‍ അന്യായമായി അറസ്റ്റ് ചെയ്തു തുറങ്കിലടച്ച മലയാളികളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്ക് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ബിലാസ്പൂര്‍ എന്‍ ഐ എ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here