മാനന്തവാടി: സ്വയം സംഭകരായ വനിതകൾ പൊതു സമൂഹത്തിനു മാതൃകയാണെന്നും വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വനിതകൾക്കുള്ള സംവരണത്തിൽ സ്വയം സംരംഭകരായ വനിതകൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. സ്വയം സംരഭംകരായ വനിതകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം അവസരങ്ങൾ അവർക്ക് വലിയ പ്രചോദനമാകും. സംവരണം ഏർപ്പെടുത്തുന്നതിനുള്ള നിയമ നിർമാണത്തിന് സംസ്ഥാന സർക്കാരും രാഷ്ട്രീയ പാർട്ടികളും മുന്നിട്ടിറങ്ങണം. ബോയ്സ് ടൗൺ കോമാച്ചി പാർക്കിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജു അപ്സര. വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ബാപ്പു ഹാജി മുഖ്യ പ്രഭാഷണം നടത്തി. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ. ടി.ജോയി, ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കാക്കവയൽ, സിജിത്ത് ജയപ്രകാശ്, അമ്പിളി കെ.എസ്, ജോണി വി യു, ജോയി പേര്യ, ജോസ് വാളാട് എന്നിവർ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 95 വനിതാ പ്രതിനിധികൾ പങ്കെടുത്തു. ക്യാമ്പിന്റെ സമാപന സമ്മേളനം വനിതാ വിങ് സംസ്ഥാന ജനറൽ സെക്രട്ടറി ജമീല ഇസ്റുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഏ.കെ. ഷാനവാസ്, മഹേഷ് പി.വി, ഷൈലജ ഹരിദാസ്, വിലാസിനി വി.പി, ബിന്ദു രത്നൻ, വിൻസി ബിജു, സ്വപ്ന അമ്പാടി, ഷെറീന നൗഷാദ്, ജയന്തി വേലയുധൻ, സൗദ കൽപറ്റ, കെ.എം, ജമീല തോമാട്ടുചാൽ എന്നിവർ പ്രസംഗിച്ചു.