Home Uncategorized കെ പോളിൻ്റെ പ്രവർത്തനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും – എൻ ഡി അപ്പച്ചൻ

കെ പോളിൻ്റെ പ്രവർത്തനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും – എൻ ഡി അപ്പച്ചൻ

0
കെ പോളിൻ്റെ പ്രവർത്തനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും – എൻ ഡി അപ്പച്ചൻ

വെണ്ണിയോട് :വൈത്തിരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റും യു ഡി എഫ് കേട്ടത്തറ മണ്ഡലം കൺവീനറും മുൻ പഞ്ചായത്തു മെമ്പ റുമായിരുന്ന കെ പോളിൻ്റെ ചിട്ടയായ പ്രവർത്തനങ്ങൾ മാതൃകാപരവും എക്കാലവും സ്മരിക്കപ്പെടുന്നതുമാണെന്ന് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ പറഞ്ഞു. അന്തരിച്ച കെ പോളിൻ്റെ ഛായാചിത്രം മണ്ഡലം കോൺഗ്രസ് ഓഫിസിൽ അനാച്ഛാദനം ചെയ്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.സാബുപോൾ, പോൾസൺ കൂവക്കൽ, മാണിഫ്രാൻസിസ്, സുരേഷ് ബാബു വാളൽ, പി പി റെനീഷ്, ഒ.ജെ മാത്യു, ജോസ് മേട്ടയിൽ, വി ഡി രാജു, സി കെ ഇബ്രായി, ജോസ് പീയൂസ്, എം വി ടോമി, വേണുഗോപാൽ കെ,വി .എം ഷാജു ,സാബു വി ഡി എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here