വെള്ളമുണ്ട: പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗിന്റെ ജനകീയ മുഖവും, വെള്ളമുണ്ട സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.കെ.മൊയ്‌ദു സാഹിബിന്റെ അനുസ്മരണം സിറ്റി ഓഡിറ്റോറിയത്തിൽ നടത്തി. പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ പ്രാർഥനയ്ക്കു നേതൃ ത്വം നൽകി.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രഡിഡന്റ് കൽപറ്റ റസാഖ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിമാരായ സി.കുഞ്ഞബ്ദുല്ല,കെ.ഹാരിസ്,മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദുഹാജി,ജനറൽ സെക്രട്ടറി അസീസ് കോറോം,സെക്രട്ടറിമാരായ അഹമ്മദ് മാസ്റ്റർ, ഉസ്മാൻ പള്ളിയാൽ,സീനിയർ നേതാവ് പി.എ.അലിഹാജി,പി.കെ.അമീൻ,ആസ്യ മൊയ്‌ദു, പഞ്ചായത്ത് ഭാരവാഹികളായ അലുവ മമ്മൂട്ടി,മാഡമ്പള്ളി ശറഫു,പി.കെ.ഉസ്മാൻ,കെ.കെ.സി.റഫീഖ്,കൊടുവേരി അമ്മദ്,കെ.എം.അബ്ദുള്ള ഹാജി,ജിൻഷാദ് കെ.കെ.സി.മൈമൂന,സൗദ കൊടുവേരി,സക്കീനകുടുവ തുടങ്ങിയവർ സംസാരിച്ചു.