കൈതക്കൽ: സംഘടനാ രംഗത്തെ ആത്മാർത്ഥതയും നിസ്വാർത്ഥനുമായ പ്രവർത്തകനെയാണ് ചെള്ളപ്പുറത്ത് അബ്ദുല്ലയുടെ നിര്യാണത്തെ തുടർന്ന് നഷ്ടമായതെന്ന് കൈതക്കൽ മുസ് ലിം ലീഗ് പ്രസിഡന്റ് എ.പി. നാസറും സെക്രട്ടറി പി.കെ. നാസറും പറഞ്ഞു. മുസ്‌ലിം ലീഗ്, യു.ഡി.എഫ്, സമസ്ത സംഘടനകളുടെ ചെറുതും വലുതുമായ എല്ലാ സമ്മേളനങ്ങളിലും ആദ്യമായി എത്തി സമ്മേളനം പിരിയുന്നതു വരെയും സാന്നിധ്യം ഉറപ്പിക്കുന്ന പൊതു പ്രവർത്തകനായിരുന്നു അദ്ദേഹം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ലീഗ് സമ്മേളനങ്ങളിലും പ്രകടനങ്ങളിലും അദ്ദേഹം പങ്കെടുക്കാൻ സമയം കണ്ടെത്താറുണ്ടായിരുന്നു. കൈതക്കലിലെ എല്ലാ സാമൂഹിക- രാഷ്ടീയ , മത രംഗങ്ങളിലെല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ മുൻ നിരയിൽ അബ്ദുല്ല സാഹിബ് ഉണ്ടാവാറുണ്ടെന്ന് അവർ അനുസ്മരിച്ചു