Home Uncategorized പാമ്പ് കടിയേറ്റ മൂന്നു വയസുകാരിയെ ക്യൂവില്‍ നിര്‍ത്തി ചീട്ടെടുപ്പിച്ചു, ചികിത്സ വൈകിപ്പിച്ചു; കുഞ്ഞ് മരിച്ചതില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

പാമ്പ് കടിയേറ്റ മൂന്നു വയസുകാരിയെ ക്യൂവില്‍ നിര്‍ത്തി ചീട്ടെടുപ്പിച്ചു, ചികിത്സ വൈകിപ്പിച്ചു; കുഞ്ഞ് മരിച്ചതില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

0
പാമ്പ് കടിയേറ്റ മൂന്നു വയസുകാരിയെ ക്യൂവില്‍ നിര്‍ത്തി ചീട്ടെടുപ്പിച്ചു, ചികിത്സ വൈകിപ്പിച്ചു; കുഞ്ഞ് മരിച്ചതില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

തൃശൂര്‍: പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. കുട്ടിക്ക് ആന്റിവെനം നല്‍കാതെ ഡോക്ടര്‍ സമയം നഷ്ടപ്പെടുത്തിയതായാണ് കണ്ടെത്തല്‍. തൃശൂര്‍ പൊയ്യ കൃഷ്ണന്‍കോട്ടയിലാണ് സംഭവം.

2021 മെയ് 24നാണ് കൃഷ്ണന്‍കോട്ട പാറക്കല്‍ ബിനോയുടെ മകള്‍ അന്‍വറിന്‍ ബിനോയ് എന്ന മൂന്നുവയസുകാരിയെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പാമ്പ് കടിച്ചത്. ഉടന്‍ തന്നെ ബിനോയിയുടെ മാതാപിതാക്കള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അടിയന്തിര സ്വഭാവമുള്ള കേസ് പരിഗണിക്കാതെ ഡോക്ടര്‍ ആ സമയം മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നാണ് ബിനോയിയുടെ മാതാപിതാക്കളുടെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here